CLOSE

ഉദുമ സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്റെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം : ആധാരം എഴുത്ത് അസോസിയേഷന്‍

Share

പാലക്കുന്ന് : നിര്‍മാണത്തിലിരിക്കുന്ന ഉദുമ സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്റെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ഓഫീസ് പ്രവര്‍ത്തനം ഉടന്‍ തുടങ്ങണമെന്ന് ആധാരം എഴുത്ത് അസോസിയേഷന്‍ ഉദുമ യുണിറ്റ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുത്തന്‍ പരിഷ്‌ക്കാരങ്ങളില്‍ ആധാരമെഴുത്തുകാരുടെ ജോലി സുരക്ഷ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പാലക്കുന്ന് മര്‍ച്ചന്റ് നേവി ക്ലബ് ഹാളിലെ പി ഗോപിനാഥന്‍ നായര്‍ നഗറില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് പി സുധാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ പി.പി കുഞ്ഞികൃഷ്ണന്‍ നായര്‍, ജില്ലാ സെക്രട്ടറി എം ബാലഗോപാലന്‍, ഉപദേശക സമിതി ചെയര്‍മാന്‍ കെ.വി കുഞ്ഞമ്പു പൊതുവാള്‍, യുണിറ്റ് ട്രഷറര്‍ കെ ബലരാമന്‍ നായര്‍, വൈസ് പ്രസിഡന്റ ടി.വി ശിവദാസ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ സജിതജയ സ്വാഗതവും ജോയിന്റ് സെക്രട്ടറി ആഗ്നസ് ഡിക്രൂസ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍:
ആഗ്നസ് ഡിക്രൂസ് (പ്രസിഡന്റ്), കെ ലീല, ശ്രീജ എ (വൈസ് പ്രസിഡന്റ്മാര്‍), കെ ബലരാമന്‍ നായര്‍ (ജനറല്‍ സെക്രട്ടറി), സജിതജയ, ബിന്ധ്യ (ജോ. സെക്രട്ടറിമാര്‍), ടി.വി ശിവദാസ് (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *