CLOSE

മരണാനന്തര ചടങ്ങുകള്‍ക്ക് ഏകീകൃത രീതി അനിവാര്യം

Share

പാലക്കുന്ന് : മൂന്ന് പഞ്ചായത്തുകളില്‍ 32 പ്രാദേശിക സമിതികളുടെ പരിധിയില്‍ തീയ്യ സമുദായത്തിലെ കുടുംബങ്ങളില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ഏകീകൃത സ്വഭാവം അനിവാര്യമാണെന്ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര വാര്‍ഷിക പൊതുയോഗം വിലയിരുത്തി. മരണാനന്തര ചാവ്, ഊട്ട് തുടങ്ങിയവ ഉപേക്ഷിക്കാന്‍ 2005 ല്‍ ചരിത്രപരമായ തീരുമാനം കൈകൊണ്ട കഴകമാണിത്.
ഉദുമ പടിഞ്ഞാര്‍ അംബിക എ.എല്‍. പി. സ്‌കൂള്‍ യു.പി.യായി ഉയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ അധ്യക്ഷനായി. സുനീഷ് പൂജാരി,
കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ജനറല്‍ സെക്രട്ടറി പി.പി.
ചന്ദ്രശേഖരന്‍, വൈസ് പ്രസിഡന്റ്‌റുമാരായ കൃഷ്ണന്‍ പാത്തിക്കാല്‍, ടി. രാമന്‍, സെക്രട്ടറിമാരായ ടി.കെ.കൃഷ്ണന്‍,
അച്യുതന്‍ ആടിയത്ത്, ട്രഷറര്‍ പി. കെ.രാജേന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *