കയ്യൂര്‍ ഗവ. എല്‍ പി സ്ക്കൂളില്‍ ചരിത്രമ്യൂസിയം വേണമെന്ന നാടിന്റെ ആവശ്യത്തിന് മന്ത്രിയുടെ പച്ചക്കൊടി. മ്യൂസിയത്തിന്റെ വിശദമായ രേഖ ലഭിച്ചാല്‍ 50 ലക്ഷം രൂപ മുടക്കി മ്യൂസിയം അനുവദിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഉറപ്പ് നല്കി. കയ്യൂര്‍ സമരത്തിന്റെ നാള് വഴിയില്‍ തൂക്കിലേറ്റ പെട്ട മഠത്തില്‍ അപ്പുവും കോയിത്താറ്റില്‍ ചിരുകണ്ഠനും സ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണെന്നത് മ്യൂസിയത്തിന് പ്രസക്തി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കയ്യൂര്‍ ഗവണ്മെന്റ് എല്‍.പി സ്ക്കൂളിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . എം.രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കയ്യൂര്‍ – ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.വത്സലന്‍ സ്വാഗതം പറഞ്ഞു. സ്ക്കൂളിലെ പ്രധാനാധ്യാപിക സി പങ്കജാക്ഷി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ശകുന്തള, കാസര്‍ഗോഡ് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി പുഷ്പ, കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശാന്ത, നീലേശ്വരം ബ്ലോക്ക് കമ്മിറ്റി അംഗം പി.ബി ഷീബ, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. ശശിധരന് , കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തംഗം പി.ലീല , കാസര്‍കോട് ഡി.പി.സി പി.രവീന്ദ്രന് , മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം ബാലക്യഷ്ണന് , തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. സ്ക്കൂള് പി.ടി.എ പ്രസിഡന്റ് സാജേഷ് കെ.സി നന്ദി പറഞ്ഞു.