CLOSE

സിഒഎ കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Share

ഉദുമ: കേബിള്‍ ടിവി ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ (സിഒഎ) കാസര്‍കോട് ജില്ലാ കമ്മിറ്റി ഇനി മുതല്‍ സ്വന്തം ഓഫീസില്‍ പ്രവര്‍ത്തിക്കും. ഓഫീസിന്റെ ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വ്വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നടത്തിയ ചടങ്ങില്‍ സിഒഎ ജില്ലാ പ്രസിഡണ്ട് ഹരീഷ് പി നായര്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.സജീവ് കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.സി.സി.എല്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന്‍, കെ.സി.ബി.എല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സിഒഎ സംസ്ഥാന കമ്മിറ്റിയംഗം സതീഷ് കെ പാക്കം, സിസിഎന്‍ മാനേജിംഗ് ഡയറക്ടര്‍ ടി.വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സിഒഎ ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍ സ്വാഗതവും ട്രഷറര്‍ കെ.പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു. കഴിഞ്ഞ പതിനേഴ് വര്‍ഷക്കലമായി കാസര്‍കോടിന്റെ സമസ്ത മേഖലകളിലും സാന്നിദ്ധ്യമറിയിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന സംഘനയാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അഥവാ സി.ഒ.എ. നാളിതുവരെയായി സ്വന്തം കമ്പനിയായ ഉദുമയിലെ സിസിഎന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സി.ഒ.എ പ്രവര്‍ത്തനവും സേവനവും കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേകം ഓഫീസ് സൗകര്യം ഒരുക്കിയത്. അധികം വൈകാതെ സിസിഎന്നിനും സി.ഒ.എ.ക്കുമായി ഉദുമയില്‍ തന്നെ സ്വന്തം ആസ്ഥാനമന്ദിരം ഉയര്‍ന്നുവരും.

Leave a Reply

Your email address will not be published.