CLOSE

ഉണിച്ചൂര്‍ കോവിലകം വട്ടക്കയം കരിച്ചേരി തറവാട് ചാലിന് നടപ്പാലം നിര്‍മ്മിക്കണം: വട്ടക്കയം കരിച്ചേരി തറവാട് അംഗങ്ങളുടെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു

Share

പാണത്തൂര്‍: ഉണിച്ചൂര്‍ കോവിലകം വട്ടക്കയം കരിച്ചേരി തറവാട് പരിസരത്ത് ഉള്ള ചാലിന് കുറുകെ നടപ്പാലം നിര്‍മ്മിക്കണമെന് വട്ടക്കയം കരിച്ചേരി തറവാട് അംഗങ്ങളുടെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍പ്പെട്ട പാണത്തൂര്‍ ആലട്ടി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പതിനഞ്ച് താവഴി തറവാട്ട് അംഗങ്ങളുടയും പരിശ്രമങ്ങളുടെ ഭാഗമായാണ് തറവാട് നിര്‍മ്മിച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാസം തോറും ഇവിടെ എത്തിച്ചേരാന്‍ ‘ചാലില്‍ വെള്ളകെട്ടും, ഒഴുക്കും ഉള്ളതിനാല്‍ ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മഴക്കാലത്ത് ചാലില്‍ ശക്തിയുള്ള ഒഴുക്ക് ഉള്ളതിനാണ് ജീവന്‍ പണയപ്പെടുത്തിയാണ് ഈ ഭവനത്തിലേക്ക് വിശേഷാല്‍ ചടങ്ങിനും മറ്റും വരുന്നത്. അധികാരികള്‍ എത്രയും പെട്ടെന്ന് ആവശ്യങ്ങള്‍ പരിഗണിച്ച് ഉചിതമായ തിരുമാനം ഉണ്ടാക്കണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു. 2022 ജനുവരി 21 വെള്ളിയാഴ്ച പ്രതിഷ്ഠാദിനാഘോഷം നടത്തുവാന്‍ യോഗം തിരുമാനിച്ചു. പൊതുയോഗത്തില്‍ വട്ടക്കയം കരിച്ചേരി തറവാട് കമ്മിറ്റി പ്രസിഡണ്ട് കരിലച്ചരി ഗംഗാധരന്‍ നായര്‍ അധ്യക്ഷനായി. വട്ടക്കയം കരിച്ചേരി തറവാട് കമ്മിറ്റി രക്ഷാധികാരികളായ കരിച്ചേരി ബാലകൃഷ്ണന്‍ നായര്‍ മീത്തല്‍ വീട്, കരിച്ചേരി കൃഷ്ണന്‍ നായര്‍ പെരളടുക്കം, വിളക്കുമാടം വെങ്കിട്രമണക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കരിച്ചേരി മോഹനന്‍ നായര്‍ ബേപ്പ്, ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കരിച്ചേരി കുഞ്ഞിരാമന്‍ നായര്‍ തലക്ലായി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കരിച്ചേരി ശ്രീധരന്‍ നായര്‍ വരവ്. ചെലവ് കണക്കും അവതരിപ്പിച്ചു. കരിച്ചേരി മധു പെരിയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *