CLOSE

കുവൈറ്റ് കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഡോ: പി.എ ഇബ്രാഹിം ഹാജി അനുസ്മരണവും പ്രാര്‍ത്ഥന സദസും നടത്തി

Share

കാസര്‍ഗോഡ്: ചന്ദ്രിക ഡയറക്ടറും, കുവൈത്ത് കെഎംസിസി ഇ അഹമ്മദ് എക്‌സിലന്‍സി അവാര്‍ഡ് ഫോര്‍ ഇന്‍ഡോ-അറബ് ജേതാവും, പ്രമുഖ വ്യവസായി ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ മര്‍ഹൂം ഡോ. പിഎ ഇബ്രാഹിം ഹാജി അനുശോചന യോഗവും, പ്രാര്‍ത്ഥനാ സദസ്സും കെ എം സി സി ഓഫീസ് അബ്ബാസില്‍ വെച്ച് നടത്തി. ഇക്ബാല്‍ മാവിലാടത്തിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് ആറങ്ങാടിയുടെ അധ്യക്ഷതയില്‍ കുവൈറ്റ് കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. കെഎംസിസി സീനിയര്‍ നേതാവ് ഇ.കെ മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ബാസിയ ദാറുല്‍ തര്‍ബിയ്യ മദ്രസ പ്രിന്‍സിപ്പാള്‍ ഹമീദ് അന്‍വരി പ്രാര്‍ത്ഥനാ സദസ്സിന് നേതൃത്വം നല്‍കി.

സ്റ്റേറ്റ് കമ്മിറ്റിയംഗം ഇഖ്ബാല്‍ മാവിലാടം, കെ കെ എം എ പ്രതിനിധി ഇബ്രാഹിം കുന്നില്‍, കെ ഇ എ പ്രതിനിധി പി എ നാസര്‍, സമൂഹ്യ പ്രവര്‍ത്തകന്‍ സലാം കളനാട്, ജില്ലാ വൈസ് പ്രസിഡണ്ട് കെ പി കുഞ്ഞബ്ദുല്ല, കബീര്‍ തളങ്കര കാസര്‍ഗോഡ്, ശാഫി ബാവ ഉദുമ, ഹാരിസ് മുട്ടുംന്തല കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു.
സുഹൈല്‍ ബല്ല, കെ എച്ച് മുഹമ്മദ് കുഞ്ഞി, ജലീല്‍ ആരിക്കാടി, ഖാദര്‍ കൈതക്കാട്, അസീസ് തളങ്കര, ഖാദര്‍ കടവത്ത്, പിപി ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്ള കടവത്ത് സ്വാഗതവും സെക്രട്ടറി ഹമീദ് എസ് എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *