പള്ളിക്കര: മുതിര്‍ന്ന അധ്യാപകനും പള്ളിക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ആദ്യകാല പ്രധാന അധ്യാപകനുമായ പെരിയയിലെ പി കുഞ്ഞമ്പു നായരെ പള്ളിക്കര ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ 1988 വര്‍ഷത്തെ എസ്എസ്എല്‍സി കൂട്ടായ്മ വീട്ടില്‍ ചെന്ന് ആദരിച്ചു. കൂട്ടായ്മ നടത്തിയ കുടുംബ സംഗമത്തിന്റെ ഭാഗമായാണ് ആദരിച്ചത്.
കൂട്ടായ്മ ചെയര്മാന് സുകുമാരന്‍ പൂച്ചക്കാട് പൊന്നാട അണിയിച്ച് ഉപഹാരം നല്കി ആദരിച്ചു. കണ്‍വീനര്‍ ടി അശോകന് നായര്‍, ഇബ്രാഹിം കുഞ്ഞി, എ മുഹമ്മദ് കുഞ്ഞി ബേക്കല്‍, കെ.വി രാജീവന്, ദാക്ഷായണി രവിചന്ദ്ര, ശോഭനകുമാരി സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.