CLOSE

മടിക്കൈ സ്‌കൂളില്‍ സി ഫോര്‍ യു പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പ്രഥമാധ്യാപകന്‍ പി. സുരേഷ് കുമാര്‍ നിര്‍വ്വഹിച്ചു

Share

കുട്ടികളില്‍ പരിസ്ഥിതി സംരക്ഷണ സന്ദേശം എത്തിക്കാന്‍ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന തനത് പരിപാടിയായ സി ഫോര്‍ യു പദ്ധതിയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് മടിക്കൈ സെക്കന്റില്‍ ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. പ്രഥമാധ്യാപകന്‍ പി. സുരേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ പദ്ധതി വിശദീകരണം നടത്തി. മടിക്കൈ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.രാജന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍, കെ.വി കൃഷ്ണന്‍, ഷിനോ തോമസ്, സിന്ധു.ടി, മൃദുല, തങ്കമണി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *