CLOSE

ജില്ല സേവാ സംഘം അയ്യപ്പസ്വാമി സംഗമം നടത്തി

Share

പാലക്കുന്ന്: അഖില ഭാരത അയ്യപ്പസേവാസംഘം ജില്ലാ യൂണിയന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പസ്വാമി സംഗമം നടത്തി. സമാരംഭ സമ്മേളനം കൃഷ്ണന്‍ നായര്‍ മുനിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂണിയന്‍ പ്രസിഡണ്ട് ഗംഗാധരന്‍ പള്ളം അധ്യക്ഷനായി. സി. ഭാസ്‌കരന്‍ നായര്‍, മാധവന്‍ നായര്‍ പെരളം, പി. എം. രാഘവന്‍, പി. വിശ്വനാഥന്‍, ആര്‍. കുഞ്ഞമ്പു, പി. എസ്. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
രവിരാജ് ഭട്ട് ദീപ പ്രോജ്വലനവും ശ്രുതി വാരിജാക്ഷനും സംഘവും ഭക്തിഗാനസുധയും അവതരിപ്പിച്ചു. കൊപ്പല്‍ ചന്ദ്രശേഖരന്‍ ധാര്‍മിക പ്രഭാഷണം നടത്തി.
സി. കുഞ്ഞിരാമന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രാസ്ഥാനിക സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ.പി.അജന്തകുമാര്‍ ഉദ്ഘാടനം ചെയ്തു.ഗോപാലന്‍ ബന്തടുക്ക, ഭരതന്‍ കരപ്പാത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.