പടന്നക്കാട്: കാഞ്ഞങ്ങാട് വൈ.എം.സി.എ പടന്നക്കാട് ജീവോദയ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും ഒപ്പം ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചു.
പടന്നക്കാട് റീജിയണല്‍ പാസ്റ്ററല്‍ സെന്ററില്‍ പടന്നക്കാട് നല്ലഇടയന്‍ പള്ളി വികാരി ഫാ.തോമസ് പൈമ്പള്ളി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡണ്ട് ചാണ്ടി കൈനിക്കര അധ്യക്ഷം വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗം മാനുവല്‍ കുറിച്ചിത്താനം, കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ നിയുക്ത പ്രസിഡണ്ട് കെ.കെ.സേവിച്ചന്, ജീവോദയ സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ വി.ശാലിനി എന്നിവര്‍ പ്രസംഗിച്ചു. പൗരോഹിത്യത്തിന്റെ 31-ാം വാര്‍ഷികദിനത്തില്‍ ഫാ.തോമസ് പൈമ്പള്ളിയെ മാനുവല്‍ കുറിച്ചിത്താനം പൊന്നാടയണിയിച്ച് ആദരിച്ചു. സ്പെഷ്യല്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വൈ.എം.സി.എ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. സെക്രട്ടറി സജി പനമറ്റം സ്വാഗതവും, ലിസി ജേക്കബ്ബ് നന്ദിയും പറഞ്ഞു. കരോള്‍ ഗാനാലാപനവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.