രാജപുരം: നന്മ മരം ചാരിറ്റി ചുള്ളിക്കര എടക്കടവില്‍ നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം നടന്നു. ചുള്ളിക്കര ജമാ അത്ത് പ്രസിഡന്റ് മെയ്ദു പള്ളിക്കാടത്ത് അധ്യക്ഷത വഹിച്ചു. കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന് ഉദ്ഘാടനം ചെയ്തു. ചുള്ളിക്കര ജമാ അത്ത് ഖത്തീബ് ഹാഫിള് മുഹമ്മദ് ഷഫീഖ് റഹ്മാനി ഭൂമിയുടെ അധാരവും ചാരിറ്റി സെക്രട്ടറി ഷെരീഫ് താക്കോല്‍ ദാനവും നിര്‍വ്വഹിച്ചു. ബ്ലോക്ക് മെംബര്‍ രേഖ സി, പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാര്‍, ഗോപി ,പ്രസ്സ് ഫോറം പ്രസിഡന്റ് രവീന്ദ്രന് കൊട്ടോടി, എ കെ രാജേന്ദ്രന്, നാരായണന് എന്നിവര്‍ പ്രസംഗിച്ചു.നാസര്‍ ഹാജി സ്വാഗതവും, കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. കുവൈറ്റ് സാധു സംരക്ഷണ സഘം സെക്രട്ടറി ഹനീഫ് പാലായി, സുപ്രിം മുഹമ്മദ് കുഞ്ഞി, മജീദ്, കളളര്‍ ജമാ അത്ത് പ്രസിഡന്റ് സുബൈര്‍, കനിവ് ചാരിറ്റി പ്രസിഡന്റ് സുബൈര്‍ കരീം, ആലി പി എ, വിനോദ് സോമി തുടങ്ങിയവര്‍ സംബന്ധിച്ചു.