CLOSE

പനത്തടി പഞ്ചായത്ത്കുടുംബ ധനസഹായ ഫണ്ട് സംഘാടക സമിതി രൂപികരണം നാളെ മൂന്ന് മണിക്ക് പനത്തടി പഞ്ചായത്ത് ഓഫീസ് മീറ്റിംഗ് ഹാളിൽ

Share

പാണത്തൂർ: ഇക്കഴിഞ്ഞ ഡിസംബർ 23 ന് പാണത്തൂർ പരിയാരത്ത് ഉണ്ടായ ലോറി അപകടത്തിൽ മരണമടഞ്ഞ 4 പേരുടെയും കുടുംബം അനാഥമായിരിക്കുകയാണ്. സാമ്പത്തികമായി ഏറ്റവും പരിതാപകരമായിരുന്ന കുടുംബങ്ങളുടെ ഏക അത്താണിയായിരുന്നു ഇവർ. 4 പേരുടേയും പ്രായപൂർത്തിയാകാത്ത കൊച്ചു കുട്ടികളടക്കമുള്ള കുടുംബത്തെ സഹായിക്കുന്നതിനായി എം പി രാജ്മോഹൻ ഉണ്ണിത്താൻ, എം എൽ എ ഇ. ചന്ദ്രശേഖരൻ, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളടക്കം നാട്ടിലെ രാഷ്ട്രീയ മത സാമുദായിക സംസ്കാരിക സന്നദ്ധ പ്രതിനിധികൾ വ്യാപാരികൾ പൗര പ്രമുഖർ ഉദ്യോഗസ്ഥ സർവ്വീസ് മേഖലയിലെ പ്രതിനിധികൾ, തൊഴിലാളി സംഘടന പ്രതിനിധികൾ,യുവജന സംഘടനകൾ, സ്കൂളുകൾ, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലെ മുഴുവൻ പ്രതിനിധികളുടെയും ഒരു യോഗം 29/12/2021 ന് ( ബുധൻ)3 മണിക്ക് പനത്തടി പഞ്ചായത്ത് ഓഫീസ് മീറ്റിംഗ് ഹാളിൽ വച്ച് നടത്തുമെന്ന് പനത്തടി പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഈ കുടുംബങ്ങളെ സഹായിക്കാനുള്ള തുടർ പ്രവർത്തനങ്ങളിൽ മനുഷ്യസ്നേഹികളായ മുഴുവൻ ആളുകളുടെ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *