CLOSE

സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റ് തുടങ്ങാന്‍ അവസരം

Share

കാസര്‍ഗോഡ്: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍(സാഫ്)മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിത ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടു മുതല്‍ അഞ്ചു പേര്‍ വരെയുള്ള വനിതകളുടെ ഗ്രൂപ്പായിരിക്കണം.ഒരു ഗ്രൂപ്പിന് പരമാവധി 5 ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകര്‍ മത്സ്യബോര്‍ഡ് അംഗീകാരമുള്ള fims ല്‍ ഉള്‍പ്പെടുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. ( പ്രായപരിധി 20-40 വയസ്സ് ) വിധവകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്ക് 50 വയസ്സുവരെ അപേക്ഷിക്കാം. അപേക്ഷ ഫോറം സാഫിന്റെ കാസര്‍ഗോഡ് ജില്ലാ ഓഫീസിലും, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, കാസര്‍ഗോഡ്, കുമ്പള എന്നീ മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം മേല്‍ പറഞ്ഞ ഓഫീസുകളില്‍ ജനുവരി ഏഴിനകം നല്‍കണം. ഫോണ്‍ 7306662170, 9645259674.

Leave a Reply

Your email address will not be published.