കാസര്‍ഗോഡ്: സഹകാരിയും മുന്‍ ഡി.സി.സി പ്രസിഡണ്ടുമായ തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണയ്ക്ക് മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഷാര്‍ജ യൂത്ത് വിംഗ് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്ക്കാരം മുന്‍ പഞ്ചായത്ത് മെമ്പര്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കൃഷ്ണകുമാറിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കൈമാറി. ചടങ്ങില്‍ രാജ് മോഹന്‍ ഉണ്ണിത്താന് എം.പി, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, മുന്‍ ഡി സി.സി പ്രസിഡണ്ട് കെ.പി കുഞ്ഞിക്കണ്ണന്, ഷാര്‍ജ യൂത്ത് വിംഗ് സെക്രട്ടി രാജീവ് കരിച്ചേരി, എക്സിക്യൂട്ടീവ് മെമ്പര്‍ മുരളി പടന്നക്കാട്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.