CLOSE

തവക്കല്‍ സ്റ്റാര്‍ട്ടപ്പ് എല്‍.എല്‍.പിയുടെ ആശയം ജനങ്ങളിലേക്കെത്തിക്കുവാന്‍ ജനുവരി 1 ന് ആയമ്പാറ, കാലിയടുക്കത്ത് ലൈവ് പ്രോഗ്രാമായി സെമിനാര്‍ സംഘടിപ്പിക്കും

Share

കാഞ്ഞങ്ങാട്: തവക്കല്‍ സ്റ്റാര്‍ട്ടപ്പ് എല്‍.എല്‍.പിയുടെ ആശയം ജനങ്ങളിലേക്കെത്തിക്കുവാന്‍ 2022 ജനുവരി 1 ന് ആയമ്പാറ, കാലിയടുക്കത്ത് ലൈവ് പ്രോഗ്രാമായി സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
വന്‍കിട കമ്പനികള്‍ വ്യവസായ – വാണിജ്യ മേഖലയെ, പ്രത്യേകിച്ച് ഓട്ടോമൊബൈല്‍ രംഗത്തെ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ ചെറുകിട സംരഭകരുടെ ഉപജീവന മാര്‍ഗ്ഗം വരെ നഷ്ടപ്പെട്ട് പട്ടിണിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. വന്‍കിടക്കാരുടെ മുന്നില്‍ പകച്ച് പിന്‍മാറാതെ കൂട്ടായ്മയിലൂടെ സാധാരണ സംരംഭകര്‍ക്ക് മുന്നേറ്റം ഉണ്ടാക്കുവാനാണ് ഈ സംരംഭത്തിലൂടെ ശ്രമിക്കുന്നത്. മികച്ച സാങ്കേതിക വിദ്യ, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയിലൂടെ സാധാരണക്കാരനും മുന്നേറാനാകും. ഈ വിശ്വാസത്തോടെ രൂപീകരിക്കപ്പെട്ട ഒരു കമ്പനിയാണ് തവക്കല്‍ സ്റ്റാര്‍ട്ടപ്പ് എല്‍.എല്‍.പി (ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പെന്ന് സംരംഭകര്‍ വ്യക്തമാക്കി. ആയമ്പാറ കാലിയടുക്കത്ത് വച്ച് പുതുവത്സര ദിനമായ ജനുവരി 1ന് നടക്കുന്ന ഒന്നാം വാര്‍ഷിക ലൈവ് പരിപാടികള്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യും. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അരവിന്ദന്‍ അധ്യക്ഷതവഹിക്കും. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് മുന്‍ ഡെപ്യുട്ടി ഡയറക്ടര്‍ ടി. എസ്. ചന്ദ്രന്‍ , ബിസ്സിനസ് കണ്‍സള്‍ട്ട ന്റ് ശിവകുമാര്‍ ചാലക്കുടി എന്നിവര്‍ വിശിഷ്ടാതിഥികളാ കും. പുല്ലൂര്‍ പെരിയ പഞ്ചായത്ത് മെമ്പര്‍ മാരായ ഷാഹിദ റാഷീദ്, ലത. കെ, പള്ളിക്കര പഞ്ചായത്ത് മെമ്പര്‍ എം ഗോപാലന്‍, എ. എ ഡബ്ല്യൂ. കെ ഉദുമ യൂണിറ്റ് പ്രസിഡന്റ് എ. സതീശന്‍, പൊതു പ്രവര്‍ത്തകരായ ഗിരീ ശന്‍, വി. രാജന്‍ ആയമ്പാറ, ആര്‍. സ ഞ്ജീവന്‍, കെ. ടി വിജയന്‍ മാസ്റ്റര്‍, ബെണ്ടിച്ചാല്‍ അബ്ദുള്‍ രഹിമന്‍ എന്നിവര്‍ ആശംസകള്‍ നേരും. ടി. എസ്. എല്‍. എല്‍. പി മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള ക്കുഞ്ഞി തവക്കല്‍ സ്വാഗതവും ഡയറക്ടര്‍ മധുസൂദനന്‍ നന്ദിയും പറയും.
വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്ലക്കുഞ്ഞി തവക്കല്‍, മധുസൂദനന്‍ വെള്ളിക്കോത്ത് ,സുഭാഷ് അരയി, കാനം രവീന്ദ്രന്‍, ആര്‍ ഗിരീശന്‍, സുനീഷ് പിലിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *