CLOSE

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടില്‍ പ്രവാസി കൂട്ടായ്മയുടെ വക യോഗ ഹാള്‍ സമര്‍പ്പിച്ചു

Share

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ അഗ്രശാലയ്ക്കു മുകളില്‍
പുനര്‍നിര്‍മാണം ചെയ്ത ‘ക്ഷീരശൈലം’ യോഗ ഹാളിന്റെ സമര്‍പ്പണം നടന്നു. 300ല്‍ പരം പേര്‍ക്കിരിക്കാവുന്ന ഹാള്‍ ക്ഷേത്ര ഉപ സമിതിയായ യു.എ.ഇ. കമ്മിറ്റിയാണ് നിര്‍മിച്ചത്. ക്ഷേത്ര മുഖ്യകര്‍മി സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്തു. ആചാരസ്ഥാനികര്‍ നിലവിളക്ക് കൊളുത്തി. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ അധ്യക്ഷനായി. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ മുഖ്യ പ്രഭാഷണം നടത്തി. നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ കേവീസ് ബാലകൃഷ്ണന്‍,
ക്ഷേത്ര ഭരണസമിതി ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരന്‍, ട്രഷറര്‍ പി.കെ. രാജേന്ദ്രനാഥ്, വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍, അംബിക പരിപാലന സമിതി പ്രസിഡന്റ് എച്ച്. ഉണ്ണികൃഷ്ണന്‍, മാതൃ സമിതി ജനറല്‍ സെക്രട്ടറി വീണ കുമാരന്‍, യു.എ.ഇ. കമ്മിറ്റി(ദുബായ് )പ്രസിഡന്റ് പി.കെ.
വിജയറാം, നിര്‍മാണ കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ പി.വി. കൃഷ്ണന്‍, അംഗം വി.വി. കുഞ്ഞിക്കണ്ണന്‍, ട്രഷറര്‍ ശ്രീധരന്‍ വയലില്‍, കുമാരന്‍ പള്ളിക്കര എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *