CLOSE

പാണത്തൂര്‍ പരിയാരത്തുണ്ടായവാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ സഹായിക്കാന്‍ പനത്തടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബ സഹായ സമിതി രൂപികരിച്ചു

Share

പാണത്തൂര്‍: ഡിസംബര്‍ 23ന് പാണത്തൂര്‍ പരിയാരത്തുണ്ടായ ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ സഹായിക്കാനായി പനത്തടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സഹായ സമിതി രൂപികരിച്ചു.പഞ്ചായത്ത് ഓഫീസ് മീറ്റിംഗ് ഹാളില്‍ നടന്നരൂപികരണ യോഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. കരിക്കെ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബാലചന്ദ്രന്‍ നായര്‍, പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, എം സി മാധവന്‍, ജോണി തോലാമ്പുഴ, പഞ്ചായത്തംഗംങ്ങളായ വേണുഗോപാല്‍ കെ കെ , കെ ജെ ജെയിംസ്, കെ ബി മോഹനന്‍, ഇബ്രാഹിം, മൈക്കിള്‍ പൂവത്താനി ,സൂര്യനാരായണ ഭട്ട്, പി തമ്പാന്‍, ടി പി പ്രസന്നന്‍, എന്നിവര്‍ പ്രസംഗിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി , ഇ ചന്ദ്രശേഖരന്‍ എം എല്‍ എ രക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ചെയര്‍മാനായും, എം എം തോമസ് കണ്‍വീനറായും സമിതി രൂപികരിച്ചു. ജില്ലാ ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, നാട്ടിലെ രാഷ്ട്രീയ മത സാമുദായിക സംസ്‌കാരിക സന്നദ്ധ പ്രതിനിധികള്‍ ,വ്യാപാരികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍,യുവജന സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. സഹായ സമിതിയിലേക്കുള്ള ആദ്യ സംഭാവന കരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ നായര്‍ ഇ. ചന്ദ്രശേഖരന് എം എല്‍ എ ക്ക്‌കൈമാറി.

Leave a Reply

Your email address will not be published.