പാലക്കുന്ന് : മുഴുവന്‍ വ്യാപാരികളെയും വ്യവസായികളെയും ഉദുമ വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘത്തില്‍ അംഗങ്ങളാക്കുവാനും അവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനും ഉദുമ വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘം പൊതുയോഗം തീരുമാനിച്ചു. രാഘവന് വെളുത്തോളി അധ്യക്ഷനായി. സെക്രട്ടറി മനോജ് കരിപ്പോടി, വൈസ് പ്രസിഡന്റ് ശശിധരന്, ടി. സി സുരേഷ്, ദിവാകരന് പാലക്കുന്ന്, ജഗദീഷ് ആറാട്ട് കടവ്, ബിസ്മില്ലാ അബ്ബാസ്, ചന്ദ്രന് കൊക്കാല്‍ , സി നിഷ, ലിജു, അബൂബക്കര്‍, രമണി പ്രകാശന്, എന്നിവര്‍ സംസാരിച്ചു.