ബോവിക്കാനം: മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ ബേര്‍ക്ക കോളനിയില്‍ പ്രതിഭാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്.എ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ക്ക് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് നിവേദനം നല്കി.
സാമൂഹ്യ, സാമ്പത്തിക വിദ്യാഭ്യാസ പരമായി
പിന്നോക്കം നില്ക്കുന്ന മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും,യുവജനങ്ങള്‍ക്കും അറിവും സഹായവും, പ്രോത്സാഹനവും നല്കി സമുദ്ധരിക്കുന്നതിന് സര്‍വ ശിക്ഷാ അഭിയാന് പദ്ധതി പ്രകാരം ബി.ആര്.സിയാണ് ഗ്രാമ പഞ്ചായത്തുകള്‍ മുഖേന പ്രതിഭാ കേന്ദ്രം നടത്തി വരുന്നത്.
സാമൂഹ്യപരമായി ഏറ്റവും പിന്നില്‍ നില്ക്കുന്ന ബോവിക്കാനം
ബേര്‍ക്ക എസ്.സി കോളനിയിലെ കമ്യൂണിറ്റിഹാള്‍ ഇതിന് ഏറ്റവും അനുയോജ്യമായ കേന്ദ്രമാണെന്നും, നിലവില്‍ പ്രതിഭാ കേന്ദ്രം പ്രവര്‍ത്തിക്കാത്ത പഞ്ചായത്താണ് മുളിയാറെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.