CLOSE

മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി

Share

ഉദുമ: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ച് ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. ഏഴ് ദിവസം നീളുന്ന എന്‍എസ്എസ് ക്യാമ്പ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. നാല്‍പ്പതോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.പി രജില മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
പി.ടി.എ പ്രസിഡന്റ് സത്താര്‍ മുക്കുന്നോത്ത് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എന്‍.പി ഷാജി , എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഹരിദാസ്, എന്‍എസ്എസ് സ്‌കൂള്‍ കണ്‍വീനര്‍ വിനോദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *