കാഞ്ഞങ്ങാട്: ഫെബ്രുവരി 23, 24 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ബീഡി ലേബര്‍ യൂണിയന് (സി.ഐ.ടി.യു) ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോട്ടച്ചേരി കുന്നുമ്മല്‍ ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി മണി മോഹന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഡി. വി അമ്പാടി രക്തസാക്ഷി പ്രമേയവും പി കാര്യമ്പു അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം പൊക്ലന്‍, വി ഗീത എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഡി.വി അമ്പാടി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി കുട്ട്യന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തിന് മുമ്പായി ബീഡി ഫെഡറേഷന് സംസ്ഥാന കമ്മിറ്റി അംഗവും ഹോസ്ദുര്‍ഗ് താലൂക്ക് യൂണിയന് വൈസ് പ്രസിഡണ്ടുമായ പി നാരായണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന യോഗവും ചേര്‍ന്നു. അനുശോചന യോഗത്തില്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം എം പൊക്ലന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി മണി മോഹന്‍ ഉദ്ഘാടനം ചെയ്തു. ഡി. വി അമ്പാടി, ടി കുട്ട്യന്‍, പി ശാന്തകുമാരി, വി ഗീത, പി കാര്യമ്പു എന്നിവര്‍ സംസാരിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക് ബീഡി ലേബര്‍ യൂണിയന്റെ പുതിയ ഭാരവാഹികളായി ഡി. വി അമ്പാടി( സെക്രട്ടറി) പി ശാന്തകുമാരി (പ്രസിഡണ്ട്) എ.കെ നാരായണന്, വി ബാലകൃഷ്ണന് (വൈസ് പ്രസിഡണ്ട്)
പി കാര്യമ്പു, വി ഗീത (ജോയിന്റ് സെക്രട്ടറി), ടി കുട്ട്യന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.