CLOSE

കൈറ്റ്‌സ് ഫൗണ്ടേഷന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ‘മൈ സാന്റാ’ പദ്ധതിയുടെ ഭാഗമായി പനത്തടി പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

Share

രാജപുരം: കൈറ്റ്‌സ് ഫൗണ്ടേഷന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ‘മൈ സാന്റാ’ പദ്ധതിയുടെ ഭാഗമായി പനത്തടി പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. രോഗാവസ്ഥയില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ നിറം മങ്ങിപ്പോയ കുരുന്നുകളെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൈറ്റ്‌സ് പ്രവര്‍ത്തകരും ജനപ്രതിനിധികളും പാലിയേറ്റീവ് പ്രവര്‍ത്തകരും കുട്ടികളുടെ വീട്ടില്‍ സമ്മാനങ്ങളുമായി നേരിട്ടെത്തിയാണ് ആഘോഷം സംഘടിപ്പിച്ചത്. പനത്തടി പഞ്ചായത്ത് അംഗങ്ങളായ വി.വി ഹരിദാസ്, കെ.ജെ ജെയിംസ് കൈറ്റ്‌സ് ജില്ലാ കോഡിനേറ്റര്‍ എ. കെ അഭിജിത്ത് , വോളണ്ടിയര്‍ മാരായ കെ .എം അഭിഷേക്, പി അഖില്‍, അഭിനന്ദ് പാലിയേറ്റീവ് പ്രവര്‍ത്തകനായ ജാനേഷ് എന്നിവര്‍ സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കേക്കും സമ്മാനപ്പൊതികളും എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *