കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം നിര്യാതനായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍പ്പെട്ട കാഞ്ഞങ്ങാട് റോട്ടറി സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഇസ്മായിലിന്റെ കുടുംബത്തിന് റോട്ടറി സ്പെഷ്യല്‍ സ്‌കൂളിന്റെ കൈത്താങ്ങ്. റോട്ടറി സ്‌കൂള്‍ മാനേജ്മെന്റും പിടിഎയും ചേര്‍ന്ന് സ്വരൂപിച്ച തുക റോട്ടറി സ്പെഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ കുടുംബത്തിന് കൈമാറി.
ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.സുരേഷ്, പിടിഎ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, പ്രിന്‍സിപ്പാള്‍ ബീന സുകു, എം.അരുണ്‍, ഗിരീഷ് നായക്, രഞ്ജിത്ത്.സി.നായര്‍, പി.പ്രീതി, എം.വി.ബീന, ടി.സുകുമാരന്‍, പി.സുബൈര്‍, കെ.പി.കൊട്ടന്‍കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.