പാലക്കുന്ന് : ലൈഫ് ഭവന പദ്ധതിയില്‍ 15ാം വാര്‍ഡ് ഉള്‍പ്പെടുന്ന ബേക്കല്‍ തീരമേഖലയിലെ അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വേ നടപടികള്‍ സ്വീകരിക്കാത്തത്തില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി ഉദുമ ബ്ലോക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും, ഭൂരഹിത-ഭവനരഹിതര്‍ക്കും, ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും, നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും, സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്ന സര്‍ക്കാര്‍ പദ്ധതി പഞ്ചായത്ത് അട്ടിമറിക്കുകയാണെന്നാണ് പരാതി. ഭൂമിയുള്ള ഭവനരഹിതര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ പുറമ്പോക്കിലോ, തീരദേശമേഖലയിലോ, ഭവനമില്ലാത്തവര്‍ തുടങ്ങി നിരവധി പേരാണ് ബേക്കല്‍ പ്രദേശത്തുള്ളത്. 265 ഓളം പേര്‍ ഇതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ പദ്ധതിയില്‍ അര്‍ഹതപ്പെട്ടെ നിരവധി മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന ബേക്കല്‍ വാര്‍ഡില്‍ ഇതുവരെയും സര്‍വ്വേ നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഓണ്‍ലൈന്‍ വഴി ലഭിച്ച അപേക്ഷകളില്‍ അര്‍ഹരായവരെ കണ്ടെത്താനായി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, വി.ഇ.ഒ, ഐ.സി.ഡി.എസ് സൂപ്രവൈസര്‍മാര്‍,കൃഷി വകുപ്പ് അസിസ്റ്റന്റ്മാര്‍ തുടങ്ങിയവരാണ് വിവിധ വാര്‍ഡുകളില്‍ സര്‍വേ നടത്തുന്നത്. എന്നാല്‍ പരിശോധന അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അതിനായി ചുമതല നല്‍കിയിട്ടുള്ള കൃഷി അസിസ്റ്റന്റ്മാര്‍ സര്‍വേ പൂര്‍ത്തീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് ഉപഭോക്താക്കളില്‍ നിന്നും നിരവധി പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പദ്ധതി ഉടന്‍ പൂര്‍ത്തീയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സര്‍വേ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ തയ്യാറായിട്ടിലെന്ന് പഞ്ചായത്ത് സെക്രട്ടറി കെ നാരായണന്‍ പറഞ്ഞു. ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വേ അട്ടിമറിച്ച് പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യം നിഷേധിക്കാനുള്ള നീക്കത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സമഗ്ര സര്‍വേ നടത്തി അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വീട് ലഭ്യമാക്കണമെന്നുമാണ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ സര്‍വ്വേ പൂര്‍ത്തികരിച്ച് ഗുണഭോക്താക്കളെ ഒഴിവാക്കാനുള്ള ശ്രമം നടത്തിയാല്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സമര സമിതി പഞ്ചായത്ത് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അര്‍ഹതപ്പെട്ട മുഴുവന്‍ അപേക്ഷകരുടെയും സര്‍വേ പൂര്‍ത്തിയാക്കിയ ശേഷമേ ഉദുമയില്‍ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്ന് പ്രസിഡന്റ് പി. ലക്ഷ്മി അറിയിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി.വി.ആര്‍ വിദ്യാസാഗര്‍, ജില്ലാ സെക്രട്ടറി ശംഭു ബേക്കല്‍, ഉദുമ ബ്ലോക്ക് മത്സ്യ കോണ്‍ഗ്രസ് പ്രസിഡന്റ് ടി .ആര്‍ നന്ദന്‍, ടി.ആര്‍ കൃഷ്ണന്‍, ബാബു, അജിത സോമന്‍, രമണി ബേക്കല്‍, രതീഷ് ബേക്കല്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.