കാഞ്ഞങ്ങാട്: കേരളത്തിലെക്രമസമാധാനവീഴ്ചകളില് നോക്കുകുത്തിയായിരിക്കുന്ന അഭ്യന്തര വകുപ്പിനെതിരെ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന് മുന്നില്‍ നോക്കുകുത്തി സ്ഥാപിച്ച്പ്രതിഷേധിച്ചു. പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് പാര്‍ലമെന്ററി മുന്‍ പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഓരോ ദിവസവും കഴിയുന്തോറും ഗുണ്ടാ വിളയാട്ടം കുടുകയാണെന്നും, ക്രമ സമാധാനം നിലനിര്‍ത്തുവാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൈകള്‍ക്ക് കൂച്ചുവിലങ്ങിടുകയാണ് അഭ്യന്തര വകുപ്പ് മന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലം പ്രസിഡണ്ട് സന്തൂ ടോം ജോസ് അധ്യക്ഷത വഹിച്ചു. സമര പരിപാടിയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസഡന്റ് ഡി വി ബാലകൃഷ്ണന്, കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി ബാലകൃഷ്ണന്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരാഹികളായ പ്രവീണ്‍ തോയമ്മല്‍, എം കുഞ്ഞികൃഷ്ണന്, എന്‍ കെ രത്നാകരന്, കെ പി മോഹനന്, വി വി സുധാകരന്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ജയരാജ് കള്ളാര്‍, ശുഭലക്ഷമി, കൃഷ്ണലാല്‍ കക്കൂത്തില്‍, ഷിബിന്‍ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, സന്ദീപ് ഒഴിഞ്ഞവളപ്പ്, അനൂപ് മാവുങ്കാല്‍, സുനീഷ് എന്നിവര്‍ സംസാരിച്ചു. രാഹുല്‍ നര്‍ക്കല, സന്ദീപ്, ഗിരിശങ്കര്‍, അലാമി ചേടിറോഡ്, കുഞ്ഞികൃഷ്ണന്, വിനീത് എച്ച് ആര് എന്നിവര്‍ നേതൃത്വം നല്കി. ഉമേശന് കാട്ടുകുളങ്ങര സ്വാഗതവും, രാജേഷ് കൂവാറ്റി നന്ദിയും പറഞ്ഞു.