രാജപുരം: : എസ്. വൈ. എസ് കാഞ്ഞങ്ങാട് സോണിന്റെ നേതൃത്വത്തില്‍ പരപ്പ ക്ലായിക്കോട് സംഘടിപ്പിച്ച ടീം ഒലിവ് സ്ട്രൈറ്റ് ലൈന്‍ ക്യാമ്പ് സമാപിച്ചു. ഹമീദ് സഖാഫിയുടെ നേതൃത്വത്തില്‍ ഖബര്‍ സിയാറത്തോടെ പരിപാടി ആരംഭിച്ചു.
വൈകുന്നേരം 5 മണിക്ക് സംഘാടക സമിതി ചെയര്മാന് എല്‍. ബി. മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി.പുതിയ കാലത്തെ പ്രവേശന വഴിയില്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് പുതിയ അനുഭവങ്ങള്‍ പകര്‍ന്നും രംഗത്തെ പ്രവര്‍ത്തന മേഖലകളില്‍ ഊര്‍ജ്ജം നല്‍കിയും ക്യാമ്പ് പ്രവര്‍ത്തകരെ ആവേശഭരിതരാക്കി.
എസ്. വൈ. എസ് കാഞ്ഞങ്ങാട് സോണ്‍ കമ്മിറ്റി സെക്രട്ടറി ശിഹാബ് പാണത്തൂര്‍ സ്വാഗതം പറഞ്ഞു. ഫൈനാന്‍സ് സെക്രട്ടറി ഷിഹാബുദീന്‍ അഹ്സനി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ഉത്ഘാടനം നിര്‍വഹിച്ചു,
സംഘദൗത്യം എന്ന വിഷയത്തില്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ ക്ലാസ്സ് നയിച്ചു. മാതൃക യൂണിറ്റ് എന്ന വിഷയത്തില്‍ ഇസ്മായില്‍ മാസ്റ്റര്‍ കോളാരി പ്രസംഗം നടത്തി. സംഘടന വ്യാപനം എന്ന വിഷയത്തില്‍ അഹ്മദ് മുസ്ലിയാര്, ജീവിത വിശുദ്ധി അഷ്റഫ് സുഹ് രി എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ജില്ലാ പി. ആര്. ഒ സെക്രട്ടറി താജുദ്ധീന്‍ മാസ്റ്റര്‍,ഹനീഫ അഹ്സനി,ഹസൈനാര്‍ സഖാഫി കുണിയ എന്നിവര്‍ പ്രസംഗിച്ചു.