CLOSE

കേരള കേന്ദ്ര സര്‍വ്വകലാശാല: പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Share

പെരിയ (കാസര്‍കോട്): കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിനുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് പരിശോധിക്കുന്നതിനായി സര്‍വ്വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ admissions@cukerala.ac.in എന്ന ഇ മെയിലിലൂടെ ഇന്ന് (നവംബര്‍ 11) വൈകിട്ട് 5.30വരെ അറിയിക്കാവുന്നതാണ്. നവംബര്‍ 12ന് ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നവംബര്‍ 16 മുതല്‍ അഡ്മിഷന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 309466, 04672 309467, 04672 309491 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *