പാലക്കുന്ന്: അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തില്‍ മറുപുത്തരി ഉത്സവം കോവിഡ് നിബന്ധനകള്‍ക്കു വിധേയമായി ആഘോഷിച്ചു. ക്ഷേത്രസ്ഥാനികര്‍ ദേവീദേവന്മാര്‍ക് നിവേദിക്കാനുള്ള പ്രസാദം തയ്യാറാക്കി. പൂജയ്ക്കു ശേഷം നാല് വീട്ടുകാര്‍ക്കും തറവാട്ടുകാര്‍ക്കും കൊടിയിലയില്‍ അപ്പവും ഇളനീരും വിതരണം ചെയ്തു. ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്കും പ്രസാദം വിതരണം തുടര്‍ന്ന് അന്നദാനവും ഉണ്ടായിരുന്നു.