CLOSE

കാസര്‍ഗോഡ് ജില്ലയിലെ ട്രൈബല്‍ കോളനികളിലേക്കുളള ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ കേരള വിഷന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ചുമതല നല്‍കണം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

Share

കാഞ്ഞങ്ങാട്;കാസര്‍ഗോഡ് ജില്ലയിലെ ്രൈടബല്‍ കോളനികളിലേക്ക് ഉള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിനുള്ള ചുമതല കേരളവിഷന് നല്‍കണമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കാസര്‍ഗോഡ് ജില്ലയിലെ പരപ്പ കാസര്‍ഗോഡ് ്രൈടബല്‍ ഡിവിഷനുകളിലായി 43 കേന്ദ്രങ്ങളിലെ കാള ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കേണ്ടത്. അതിനായി ജില്ലാപഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതി ബിഎസ്എന്‍എല്‍ ഉള്‍പ്പെടെ മറ്റേത് കമ്പനികളെ ക്കാളും കുറഞ്ഞനിരക്കില്‍ ഏതൊരു ഐഎസ്പി പ്രൊവൈഡറെക്കാളും വേഗത്തില്‍ നല്‍കിക്കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അതിനുള്ള നടപടി സര്‍ക്കാര്‍ അടിയന്തരമായി നടത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കുശവന്‍ കുന്ന് റോട്ടറി ക്ലബ് ഹാളില്‍ വച്ച് നടന്ന സമ്മേളനം സി ഒ എ സംസ്ഥാന സെക്രട്ടറി കെ സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് വി വി സുധീഷ് അധ്യക്ഷത വഹിച്ചു. മേഖലാ എക്‌സിക്യൂട്ടീവ് അംഗം പി പ്രകാശന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി ഗിരീഷ് കുമാര്‍ മേഖലാ റിപ്പോര്‍ട്ട്, മേഖലാ ട്രഷറര്‍ ദിനേശ് സാമ്പത്തിക റിപ്പോര്‍ട്ട്, മേഖല ജോയിന്‍ സെക്രട്ടറി പി കെ മനോജ് ഓഡിറ്റിംഗ് റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിച്ചു.സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ സി.സി.എന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കെ പാക്കം ,ജില്ലാ പ്രസിഡന്റ് മനോജ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് പി വിനോദ്, സംസ്ഥാന കമ്മിറ്റി അംഗം ഷുക്കൂര്‍ കോളിക്കര, സംസ്ഥാന കമ്മിറ്റി അംഗം ലോഹിതാക്ഷന്‍, സി സി എന്‍ മാനേജിംഗ് ഡയറക്ടര്‍ പി വി മോഹനന്‍, ജില്ലാ ട്രഷറര്‍ സദാശിവ കിണി തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പത്തംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.