ചെറുവത്തൂര്‍: വെങ്ങാട്ട് ചെക്ക് പോസ്റ്റിന് വടക്കുഭാഗം വീരമലക്കുന്നിന് സമീപം ദേശീയപാതയില്‍ ടാങ്കര്‍ ലോറിയില്‍നിന്ന് എണ്ണ ചോര്‍ന്നു. പിന്നലായെത്തിയ ബൈക്കുകള്‍ തെന്നിവീണു. യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനാണ് ഓയില്‍ മറിഞ്ഞത്. ഈ സമയത്തുണ്ടായ ചാറ്റല്‍ മഴ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിന് തടസ്സമായി. തൃക്കരിപ്പൂരില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി റോഡ് കഴുകി വൃത്തിയാക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.