മുളിയാര്‍: എന്‍.എസ്.എസ്.മുളിയാര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് യൂണിയന് പ്രസിഡണ്ട് അഡ്വ. ബാലകൃഷ്ണന് നായരെ കരയോഗം മുന്‍ യൂണിറ്റ് പ്രസിഡണ്ട് കുമാരന് നായര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രസിഡണ്ട് പി. ഗോപാലന് നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കൃഷ്ണന് ചേടിക്കാല്‍ സ്വാഗതം പറഞ്ഞു. രാധാകൃഷണന് മാസ്റ്റര്‍, ജയചന്ദ്രന് മാസ്റ്റര്‍, വേണുകുമാര്‍ മാസ്റ്റര്‍, ഉഷ ഗോപാലന്, പ്രീത മാധവന് തട്ടില്‍ പ്രസംഗിച്ചു.