CLOSE

എയ്ഡ്‌സ് ബോധവത്കരണ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

Share

എയ്ഡ്‌സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്ന ‘പോസിറ്റീവ് ‘ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു. സി.എച്ച്‌സിയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളെ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

അഭിനയിക്കുന്നവര്‍ ഭൂരിഭാഗവും കുമ്പള സി.എച്ച്‌സിയിലെ ജീവനക്കാരാണ്. എച്ച്.ഐ.വി/എയ്ഡ്‌സ് ബാധിതരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം ഗോപി കുറ്റിക്കോലും കഥ, തിരക്കഥ, സംഭാഷണം കുമാരന്‍ ബി.സിയും, ക്യാമറ, എഡിറ്റിംഗ് ഫാറൂക്ക് സിറിയയും സംഗീതം സുരേഷ് പണിക്കറും നിര്‍വഹിക്കുന്നു. ആശയം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫിന്റെതാണ്.

മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ദിവാകരറൈ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ് രാജേഷ്, സി.സി ബാലചന്ദ്രന്‍, ഹെഡ് നഴ്‌സ് സുധ, സ്റ്റാഫ് നഴ്‌സ് സജിത, സീനിയര്‍ ക്ലാര്‍ക്ക് രവികുമാര്‍, വില്‍ഫ്രഡ്, മസൂദ് ബോവിക്കാനം, മോഹിനി, അമല്‍രാജ്, റിംസാന്‍ റാസ്, രാജേന്ദ്രന്‍, സോമയ്യ, നാസര്‍ നെപ്ട്യൂണ്‍ എന്നിവരാണ് വേഷമിടുന്നത്. ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *