CLOSE

കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമീണ ശുചിത്വ സര്‍വ്വേ പഞ്ചായത്ത് തല പരിശീലനം നടന്നു

Share

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമീണ ശുചിത്വ സര്‍വ്വേ പഞ്ചായത്ത് തല പരിശീലനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. റിസോഴ്‌സ് പേഴ്‌സണ്‍ രാഘവന്‍ മാഷ്,തങ്കമണി എന്നിവര്‍ ക്ലാസ് എടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രായ കെ ഗോപി, ഗീത പി, പഞ്ചായത്തംഗങ്ങളായ ലീല ഗംഗധരന്‍, വനജ ഐത്തു, സബിത വി, ശരണ്യ സുധീഷ്, അജിത് കുമാര്‍ , സി ഡി എസ് ചെയര്‍പേഴ്‌സണ്‍ മോഹിനി കെ, വി ഇ ഓ ഉമേഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ നന്ദിയും പറഞ്ഞു. ഹരിത കര്‍മ സേനാഗംങ്ങള്‍, എ ഡി എസ് സെക്രട്ടറിമാര്‍ എന്നിവര്‍ ട്രൈനിങ്ങില്‍ പങ്കെടുത്തു.പഞ്ചായത്തിനകത്ത് ഡിസംബര്‍ 31 നകം സര്‍വ്വേ പൂര്‍ത്തീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *