CLOSE

കായിക പ്രേമികള്‍ക്ക് കൗതുകം; അവധിയിലുള്ള കപ്പലോട്ടക്കാരുടെ ഫുട്ബോള്‍ മത്സരം രാജ്യത്ത് ആദ്യം

Share

പാലക്കുന്ന് : അവധിയില്‍ നാട്ടിലുള്ള കപ്പല്‍ ജീവനക്കാരുടെ ടീമുകള്‍ മാത്രം പങ്കെടുത്ത ഫുട്‌ബോള്‍ മത്സരം കായിക പ്രേമികള്‍ക്ക് പുത്തന്‍ അനുഭവ കാഴ്ചയായി. കപ്പല്‍ ജോലിക്കിടെ അവസരം ഒത്തുവന്നാല്‍ നെറ്റ് വിരിച്ച് ക്രിക്കറ്റും ഫുട്‌ബോളും കളിക്കുന്നവരാണ് നാവികര്‍. മര്‍ച്ചന്റ് നേവിയുടെ ചരിത്രത്തില്‍ രാജ്യത്ത് ആദ്യമായാണ് ജീവനക്കാരുടെ ടീമുകളെ പങ്കെടുപ്പിച്ച് സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. അവധിയില്‍ നാട്ടിലുള്ള കൂട്ടായ്മയാണ് ഇതിന് നേതൃത്വം നല്‍കിയത്. പയ്യന്നുര്‍ മുതല്‍ ജില്ലയിലെ വടക്കേ അറ്റം വരെയുള്ളവര്‍ കളിക്കാനും കളി കാണാനും എത്തി.

കളിക്കാരുടെ എണ്ണം കൂടിയത് മൂലം 12 പേര്‍ അടങ്ങുന്ന എട്ട് ടീമുകള്‍ക്കായി 96 പേരെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. പാലക്കുന്ന് പള്ളത്തിലെ കിക്ക്ഓഫ് ഗ്രൗണ്ടില്‍ മുന്‍ ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യുഷന്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രദീപ് ചക്ലി അധ്യക്ഷനായി. പാലക്കുന്നില്‍ കുട്ടി, സി.വി.മധുസുദന്‍, സുധീകൃഷ്ണന്‍ ആറാട്ടുകടവ്, വിനീഷ് ആറാട്ടുകടവ്, പി.വി.ജയരാജ് എന്നിവര്‍ പ്രസംഗിച്ചു. മൂന്നരയ്ക്ക് തുടങ്ങിയ മത്സരം രാത്രി വൈകും വരെ നീണ്ടു.ഫൈനലില്‍ ഓഷ്യന്‍ എഫ്.സി.യെ പരാജയപ്പെടുത്തി സീ ഫൈറ്റേഴ്‌സ് ചാമ്പ്യന്മാരായി.

Leave a Reply

Your email address will not be published. Required fields are marked *