ചെറുവത്തൂര്‍ : ജില്ലാ കാരംസ് ചാംപ്യന്‍ഷിപ് ചെറുവത്തൂരില്‍ നടത്താന്‍ ജില്ലാ കാരംസ് അസോസിയേഷന്‍ രൂപീകരണ യോഗം തീരുമാനിച്ചു. സംസ്ഥാന കാരംസ് അസോസിയേഷന്‍ സെക്രട്ടറി എം.പി ചന്ദ്രശേഖരന്‍ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളറും നീലേശ്വരം നഗരസഭ മുന്‍ ചെയര്‍മാനുമായ പ്രൊഫ.കെ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, ഗണേഷ് അരമങ്ങാനം, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.രാജന്‍, കാഞ്ഞങ്ങാട് പ്രസ്ഫോറം ജോയിന്റ് സെക്രട്ടറി കെ.എസ് ഹരി, എം.മനോജ് പള്ളിക്കര, കെ.വി സുധാകരന്‍, എം.വിശ്വാസ് പള്ളിക്കര, എം.എം ഗംഗാധരന്‍, വനജ വിദ്യാനഗര്‍, പ്രമീള സ്വാമിമുക്ക്, ശ്യാംബാബു വെള്ളിക്കോത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പ്രൊഫ.കെ.പി.ജയരാജന്‍ (പ്രസിഡന്റ്), പി.പി.മുഹമ്മദ് റാഫി, ടി.ജെ സന്തോഷ്, ടി.രാജന്‍, വി.വി രാജേഷ് (വൈസ് പ്രസിഡന്റ്), ശ്യാംബാബു വെള്ളിക്കോത്ത് (സെക്രട്ടറി), കെ.എസ്.ഹരി കുമ്പള, എം.എം.ഗംഗാധരന്‍, വിശ്വാസ് പള്ളിക്കര, കെ.വി.സുധാകരന്‍ (ജെ.സെക്ര), ഗണേഷ് അരമങ്ങാനം (ട്രഷറര്‍). പ്രമീള സ്വാമിമുക്ക്, വനജ വിദ്യാനഗര്‍, മനോജ് പള്ളിക്കര, മഹമൂദ് വിദ്യാനഗര്‍ (എക്സി. അംഗങ്ങള്‍). ഫോണ്‍: 9447297441, 8281422443. ജില്ലാ ചാംപ്യന്‍ഷിപ്പ് സംഘാടക സമിതി രൂപീകരണ യോഗം നവംബര്‍ 15 നു വൈകുന്നേരം 3 മണിക്ക് ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ ചേരും.