CLOSE

പിണറായി സര്‍ക്കാരിന് താക്കീതായി യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

Share

കാസര്‍ഗോഡ് : പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ യുവമോര്‍ച്ച കാസര്‍ഗോഡ് കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു.

പെട്രോള്‍, ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ മേലുള്ള കേന്ദ്ര വില്‍പ്പന നികുതി കുറച്ചിട്ടും അതിനു ആനുപാതികമായി നികുതി കുറയ്ക്കാതെ ന്യായീകരണങ്ങള്‍ നിരത്തി ജനങ്ങളെ പരിഹസിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് രവീശ തന്ത്രി കുണ്ടാര്‍ കുറ്റപ്പെടുത്തി. യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എന്‍. സതീഷ്, കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, സംസ്ഥാന സമിതിയംഗം പി. രമേശ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പുഷ്പ്പ ഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ജോസ്റ്റി, ജില്ലാ സെക്രട്ടറിമാരായ ചന്ദ്രകാന്ത് ഷെട്ടി, പ്രദീപ് കുമ്പള, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് സബിനേഷ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് രാഹുല്‍ പരപ്പ, ഉദുമ മണ്ഡലം പ്രസിഡന്റ് മഹേഷ് ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സാഗര്‍ ചാത്തമത്ത് സ്വാഗതവും കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി അജിത്ത് കടപ്പുറം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *