രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ഐ.ഇ.ഡി. സി യുടെയും ആഭിമുഖ്യത്തില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്കുള്ള ആമുഖം എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തി. ക്ലൗഡ് കമ്പ്യൂട്ടിംഗിനെക്കുറിച്ചും എങ്ങനെ അന്താരാഷ്ട്ര സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കാം എന്നതിനെക്കുറിച്ചും കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് അസോസിയേറ്റ് പ്രഫസര്‍ ഡോ. ജൂബി മാത്യു വിശദമാക്കി. ഒറാക്കിള്‍ ഫൗണ്ടേഷന്‍ അസോസിയേറ്റ് സര്‍ട്ടിഫിക്കേഷന്‍ നേടാന്‍ ഈ വെബിനാര്‍ എല്ലാ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയും പ്രചോദിപ്പിച്ചു. പ്രിന്‍സിപ്പാള്‍-ഇന്‍ ചാര്‍ജ് ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ.തോമസ് സ്‌കറിയ സ്വാഗതവും അസിസ്റ്റന്റ് പ്രഫസര്‍ ശ്രുതി കെ. വെബിനാറിന് നന്ദിയും പ്രകാശിപ്പിച്ചു.