CLOSE

ദമ്പതികളെ ലോറിയിടിച്ചിട്ടശേഷം മാരകമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍

Share

പാരിപ്പള്ളി: ദമ്പതികളെ ലോറിയിടിച്ചിട്ടശേഷം മാരകമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ ജൂലൈ ആറിന് പാരിപ്പള്ളി ഇ.എസ്.ഐ ജങ്ഷന് സമീപം ആണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ഇ.എസ്.ഐ ജങ്ഷനു സമീപം കോലായില്‍ വീട്ടില്‍ അജീഷി(24) നെയാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇ.എസ്.ഐ ജങ്ഷന് സമീപം തന്‍സീനാ മന്‍സിലില്‍ ബദറുദ്ദീന്‍ (52), ഭാര്യ സബീനാ ബീവി (48) എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പ്രതി ലോറി കൊണ്ട് ഇടിച്ചിട്ടു. തുടര്‍ന്ന് പ്രതി, റോഡ് സൈഡിലേക്ക് തെറിച്ചു വീണ ദമ്പതികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ തിരികെ നാട്ടിലെത്തിയതായി സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന് ലഭിച്ച രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാറിന്റെ നിര്‍ദേശാനുസരണം പാരിപ്പള്ളി ഐ.എസ്.എച്ച്.ഒ അല്‍ജബര്‍, എസ്.ഐമാരായ അനൂപ് സി. നായര്‍, പ്രദീപ്, എ.എസ്.ഐ നന്ദകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *