CLOSE

പ്രണയം നടിച്ച് പലതവണ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി: യുവാവ് അറസ്റ്റില്‍

Share

കോഴിക്കോട്: ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി നാലു വര്‍ഷത്തിനുശേഷം പിടിയില്‍. പന്തീരാങ്കാവ് കൊടല്‍നടക്കാവ് കോലിതൊടുക്ക ഹൗസില്‍ അമീറിനെയാണ് പൊലീസ് പിടികൂടിയത്.

2017-ലാണ് കേസിനാസ്പദ സംഭവം നടന്നത്. പരിചയപ്പെട്ടതിനു പിന്നാലെ ഇയാള്‍ക്ക് യുവതി നിരവധി ഫോട്ടോകള്‍ കൈമാറിയിരുന്നു. ഈ ഫോട്ടോകള്‍ ഭര്‍ത്താവിനടക്കം നല്‍കുമെന്ന് പറഞ്ഞാണ് എറണാകുളം സ്വദേശിനിയായ യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് യുവതി പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കെതിരെ അഡീഷനല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടെ വാറന്റ് നിലവിലുണ്ടായിരുന്നു.

തമിഴ്‌നാട് ഏര്‍വാടിയിലെ ചിക്കന്‍സ്റ്റാളില്‍ ജോലിചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പൊലീസ് സംഘം അവിടെയെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മറ്റു ചില സ്‌റ്റേഷനുകളില്‍ വേറെയും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. കസബ എ.എസ്.ഐ ജയന്ത്, സി.പി.ഒ ബനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട് സിക്കാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *