CLOSE

പൊലീസ് സ്‌റ്റേഷനിലെ കവര്‍ച്ച കേസ് : മൂന്ന് പ്രതികളെ രാമങ്കരിയില്‍ നിന്ന് പിടികൂടി

Share

ആലപ്പുഴ: കവര്‍ച്ച കേസിലെ മൂന്ന് പ്രതികളെ രാമങ്കരിയില്‍ നിന്ന് പിടികൂടി. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെ കവര്‍ച്ചക്കേസിലെ പ്രതികളെയാണ് പിടികൂടിയത്.

തിരുവനന്തപുരം ആറ്റുകാല്‍ വാര്‍ഡ് ചിറപ്പാലം കൊച്ചുമുടുമ്ബില്‍ ദിലീപ് (30), തിരുവനന്തപുരം കാലടി വാര്‍ഡ് താമരം ദേശം മുടുമ്ബില്‍ വീട്ടില്‍ അജീഷ് (22), നെടുങ്കാട് വാര്‍ഡ് വിഷ്ണു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാമങ്കരി വേഴപ്രയിലെ കൂട്ടുകാരന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എ.എസ്.ഐ സുനില്‍കുമാര്‍ പ്രതികളുടെ ലൊക്കേഷന്‍ കണ്ടെത്തി രാമങ്കരി പൊലീസിന്റെ സഹായത്തോടെയാണ് മൂവരെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *