CLOSE

ഇടുക്കി ഡാം ഇന്ന് തുറക്കും; 40,000 ഘനയടി വെള്ളം ഒഴുക്കിവിടും

Share

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം ഇന്ന് തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്നും മന്ത്രി പറഞ്ഞു.

ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം തുറന്നുവിടും. മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടി വന്നാല്‍ ആ ജലം കൂടി ശേഖരിക്കാന്‍ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്. റെഡ് അലര്‍ട്ടിലേക്ക് എത്താതിരിക്കാനാണ് ശ്രമം. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

2398.80 അടിയാണ് ഇപ്പോള്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *