തൃപ്രയാര്‍: ഡിസംബര്‍ 5 ന് മുത്തുള്ളിയാല് സാം പാലസില്‍ വെച്ച് നടക്കുന്ന തൃശൂര്‍ ജില്ലാ കാമ്പസ് അസംബ്ലിയുടെ ഭാഗമായി തൃപ്രയാര്‍ വ്യാപാരഭവന് ഹാളില്‍ വെച്ചു ലെറ്റ്സ് സ്റ്റാര്‍ട്ട്;വളണ്ടിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു. എസ് വൈ എസ് തൃശൂര്‍ ജില്ല പബ്ലിക് റിലേഷന്‍ ഓഫീസര്‍ ബഷീര്‍ അശ്റഫി ക്ലാസിന് നേതൃത്വം നല്കി. ഹുസൈന് സഖാഫി അധ്യക്ഷത വഹിച്ച സംഗമത്തില്‍ മുഹ്സിന് വൈക്കോച്ചിറ സ്വാഗതവും ഹാരിസ് ചേര്‍പ്പ് നന്ദിയും പറഞ്ഞു. എസ് എസ് എഫ് തൃശൂര്‍ ജില്ലാ സെക്രട്ടറി മുനീര്‍ ഖാദിരി, അനസ് ചേലക്കര എന്നിവര്‍ സംബന്ധിച്ചു.