CLOSE

കിഫ്ബിയെ വിമര്‍ശിക്കുന്നത് സാഡിസ്റ്റുകള്‍; മുഖ്യമന്ത്രി

Share

തിരുവനന്തപുരം: കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സാഡിസ്റ്റ് മനോഭാവക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെന്നാണ് ഇവരുടെ ആവശ്യം. കിഫ്ബിയുമായി സഹകരിച്ച് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാന്‍സിലോര്‍സ് അവാര്‍ഡ് ദാന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഗവര്‍ണറുടെ സാന്നിധ്യത്തിലാണ് കിഫ്ബിയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി. നേരത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാലും വിഷയത്തില്‍ രംഗത്ത് വന്നിരുന്നു. കിഫ്ബിക്കെതിരായ വാര്‍ത്തകള്‍ ഗോസിപ്പ് വാര്‍ത്തകളെന്നും അത് കേരളത്തെ തകര്‍ക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സിഎജിയുടെ കരട് റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് നിയമസഭയില്‍ വരികയും സഭാ സമിതി പരിശോധിക്കുകയും വേണമെന്നും ഇതൊന്നും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെപ്പോലെ ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവര്‍ ചോര്‍ന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശന മുയര്‍ത്തുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *