CLOSE

കോട്ടയത്ത് യുവാവിന്റെ മരണം; സഹോദരന്‍ അറസ്റ്റില്‍

Share

കോട്ടയം: യുവാവിനെ വീട്ടുമുറ്റത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയും പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്ത സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. സഹോദരന്‍ അഖിലിനെ (25) പോലീസ്അറസ്റ്റ് ചെയ്തു.

കോട്ടയം പുതുപ്പള്ളി തച്ചുകുന്ന് കുന്നേല്‍ വീട്ടില്‍ കൊച്ചുമോന്റെ മകന്‍ സനല്‍ കെ കെ (27) മരിച്ച കേസിലാണ് സഹോദരന്‍ അറസ്റ്റിലായത്. ഈ മാസം എട്ടിനാണ് ഉച്ചക്ക് രണ്ട് മണിയോടെ സനല്‍ വീട്ടുമുറ്റത്ത് കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സ ലഭിച്ചെങ്കിലും നവംബര്‍ 11ന് മരണം സംഭവിക്കുകയായിരുന്നു. തലക്ക് പിന്നിലും നെഞ്ചിലും ഏറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *