നേമം: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി അറസ്റ്റില്‍. വിളവൂര്‍ക്കല്‍ ശാന്തുംമൂല ആല്‍ത്തറ സി.എസ്.ഐ പള്ളിക്ക് സമീപം സോഫിന് നിവാസില്‍ സോഫിന് (29) ആണ് പിടിയിലായത്. രണ്ടു മാസം മുമ്പ് പാലോട്ടുവിളയില്‍ അരുണ്‍ (21) എന്ന യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോകുകയായിരുന്നു ഇയാള്‍. വ്യക്തിവിരോധം മൂലമാണ് ഇയാള്‍ യുവാവിനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അരുണ്‍ ഇപ്പോഴും അബോധാവസ്ഥയില്‍ കഴിയുകയാണ്.
10 കിലോ കഞ്ചാവുമായി കഴിഞ്ഞദിവസം ആണ് ചിറയിന്‍കീഴ് പൊലീസ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് മലയിന്‍കീഴ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. അടിപിടി, കൊലപാതകം, മോഷണം തുടങ്ങി നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മലയിന്‍കീഴ്, മാറനല്ലൂര്‍, ചിറയിന്‍കീഴ് സ്റ്റേഷനുകളിലായി 17 കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. മലയിന്‍കീഴ് സി.ഐ എ.വി സൈജു, എസ്.ഐ ആര്. രാജേഷ്, സി.പി.ഒമാരായ അഭിലാഷ്, ഷിബു, അനില്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ വിശദമായ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.