CLOSE

ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; മുഖ്യപ്രതി പി ജി ജോസഫിന് ജാമ്യം

Share

കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരം ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുഖ്യപ്രതി പി ജി ജോസഫിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.

37500 രൂപ പിഴയും 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യവുമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ എട്ട് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.

കേസില്‍ ജോജുവിന്റെ കാര്‍ തകര്‍ത്തത് ജോസഫ് ആണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേസിലെ മുഖ്യപ്രതി കൂടിയാണ് ജോസഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി. വൈ ഷാജഹാന്‍, അരുണ്‍ വര്‍ഗീസ്, ടോണി ചമ്മണി, മനു ജേക്കബ്, ജെര്‍ജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കല്‍ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *