CLOSE

സംസ്ഥാനത്തിന് പുറത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഒ.ബി.സിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ്

Share

ഒ.ബി.സി വിഭാഗത്തില്‍പെട്ട സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നല്‍കുന്ന പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. www.egrantz.kerala.gov.in മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. അവസാന തിയതി ഡിസംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളില്‍ ബന്ധപ്പെടണം. കൊല്ലം മേഖലാ ഓഫീസ്- 0474 2914417, എറണാകുളം മേഖലാ ഓഫീസ്- 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ്- 0495 2377786.

Leave a Reply

Your email address will not be published. Required fields are marked *