CLOSE

ഉപയോഗശൂന്യമായത് 2885 കെ.എസ്.ആര്‍.ടി.സി. ബസുകള്‍: നശിക്കുന്നത് 700 കോടിയുടെ പൊതുമുതല്‍

Share

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ ഓടാത്ത കെഎസ്ആര്‍ടിസി ബസുകള്‍ ആക്രിയാകുന്നുവെന്നു റിപ്പോര്‍ട്ട്. നശിച്ചത് 2885 ബസുകളാണ്. 700 കോടിയോളം രൂപയുടെ പൊതുമുതലാണ് ഇത്തരത്തില്‍ നശിച്ചു പോകുന്നത്. ഇതില്‍ ഏഴുവര്‍ഷം മാത്രം പഴക്കമുള്ള ബസുകള്‍ പോലുമുണ്ട്. ‘അനുവദിച്ച അഞ്ചു ബസുകളില്‍ മൂന്നെണ്ണത്തിന് ഡമ്മി ടയറുകളായിരുന്നു. ഹോണ്‍, റിയര്‍വ്യൂ മിറര്‍ എന്നിവയില്ല.’

‘ചില ബസുകളില്‍നിന്ന് സീറ്റുകള്‍ ഇളക്കിമാറ്റിയിരുന്നു. ബോഡിയില്‍ പായല്‍ പിടിച്ച് അകവും പുറവും വൃത്തിഹീനമായ അവസ്ഥയിലാണ്. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കെ.എസ്.ആര്‍.ടി.സി. യൂണിറ്റ് ഓഫീസര്‍മാരെ പങ്കെടുപ്പിച്ചു നടന്ന ഉന്നതതല യോഗത്തില്‍ നെയ്യാറ്റിന്‍കര യൂണിറ്റ് ഓഫീസര്‍ പറഞ്ഞതാണിത്.

അനുവദിച്ച ബസ് കെട്ടിവലിച്ചാണ് യൂണിറ്റ് ഓഫീസില്‍ എത്തിച്ചതെന്ന് ഇതേ യോഗത്തില്‍ പൂവാര്‍ യൂണിറ്റ് ഓഫീസറും പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നതാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *