നാദാപുരം: അന്യസംസ്ഥാന തൊഴിലാളികളുടെ ആറുവയുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ എഴുപതുകാരന് അറസ്റ്റില്‍. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശി കുണ്ടന്‍ചാലില്‍ കണാരന് ആണ് അറസ്റ്റിലായത്. വളയം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ചെക്യാട് താനക്കോട്ടൂരില്‍ വാടകക്ക് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിലെ ആറു വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്.
കുട്ടിയുടെ മാതാപിതാക്കള്‍ വളയം പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രതിയ്ക്കെതിരെ പോക്സോ വകുപ്പുപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.