CLOSE

പ്രണയം നടിച്ച് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി 16 കാരിയെ പീഡിപ്പിച്ചു : 21 കാരന്‍ പിടിയില്‍

Share

കോട്ടയം: പ്രണയം നടിച്ച് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊണ്ടൂര്‍ വില്ലേജ് തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍ വിഷ്ണു (21) ആണ് അറസ്റ്റിലായത്. കുറവിലങ്ങാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പ്രണയംനടിച്ച് പതിനാറുകാരിയുമായി മൊബൈല്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടാണ് കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ ഫോണില്‍ എടുപ്പിച്ച് പ്രതി വാങ്ങിയെടുത്തത്. തുടര്‍ന്ന് നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

രണ്ട് ദിവസം മുമ്ബ് കുട്ടിയെ കാണാതായതായി കുറവിലങ്ങാട് പൊലീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയശേഷം പൊലീസ് വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഭയം മൂലം വിവരങ്ങള്‍ പുറത്തു പറയാതെ കഴിയുകയായിരുന്നു എന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

പ്രതിയ്‌ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍ നിന്നാണ് പ്രതിയെ കുറവിലങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *